25 September Tuesday

എൻ ടി ആറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Mar 30, 2018


നടനും നിർമാതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന എൻ ടി ആറിന്റെ ജീവിതം സിനിമയാകുന്നു. മകൻ നന്ദമുരാരി ബാലകൃഷ്ണയാണ് എൻ ടി ആർ ആയെത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം രാമകൃഷ്ണ സ്റ്റുഡിയോസിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് നിർവഹിച്ചത്. ബാഹുബലിക്കുശേഷം കീരവാണി സംഗീതം ചെയ്യുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും എൻ ടി ആർ. തേജയാണ് സംവിധാനം. കുച്ച് കുച്ച് ഹോത്താ ഹെ, ക്രിഷ്, എം എസ് ധോണി അൺടോൾഡ് സ്റ്റോറി എന്നീ ചിത്രങ്ങളുടെ ക്യാമറ ചെയ്ത മലയാളികൂടിയായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം. എഡിറ്റിങ് കോത്തഗിരി വെങ്കിടേശ്വര റാവു. സായ് കോറപതി, വിഷ്ണുവർധൻ എന്നിവർക്കൊപ്പം ബാലകൃഷ്ണയും നിർമാണത്തിൽ പങ്കാളിയാകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top