Top
23
Tuesday, January 2018
About UsE-Paper

രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും

Friday Jan 12, 2018
വെബ് ഡെസ്‌ക്‌

രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി ജയസൂര്യയുമൊന്നിച്ചുള്ള രഞ്ജിത് ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു. 'ഞാന്‍ മേരിക്കുട്ടി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത് രഞ്ജിത് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ്. സാനിട്ടറി നാപ്കിനില്‍  എഴുതിയ ടൈറ്റിലിലൂടെ നായികാപ്രാധാന്യമുള്ള ചിത്രമാണെന്നാണ് സൂചന. നായിക, മറ്റ് അണിയറപ്രവര്‍ത്തകര്‍ എന്നിവരെപ്പറ്റി വെളിപ്പെടുത്തിയിട്ടില്ല. പുണ്യാളന്‍സ് സിനിമാസിന്റെ ബാനറില്‍ ഡ്രീംസ് ആന്‍ഡ് ബിയോണ്‍ഡ്സാണ് നിര്‍മാണം.