Top
16
Saturday, December 2017
About UsE-Paper

നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയായി നിവിന്‍ പോളി; ചിത്രം രാജീവ് രവി സംവിധാനം ചെയ്യും

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

നാടകാചാര്യനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എന്‍ നാരായണപിള്ള എന്ന എന്‍ എന്‍ പിള്ളയുടെ ജീവിതം രാജീവ് രവി വെള്ളിത്തിരയിലെത്തിക്കുന്നു. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എന്‍ എന്‍ പിള്ളയായി വേഷമിടുന്നത് യുവനടന്‍ നിവിന്‍ പോളിയാണ്.

തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഫേസ്‌ബുക്കിലൂടെയാണ് രാജീവ് രവി അറിയിച്ചത്. രാജീവ് രവിയുടെ ഭാര്യ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'മൂത്തോന്‍' എന്ന ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

അമല്‍ നീരദ് സംവിധാനം ചെയ്‌ത ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയ ഗോപന്‍ ചിദംബരമാണ് ഈ സിനിമയുടെയും തിരക്കഥ. ഇ4 എന്റര്‍ടെയ്ന്‍മെമെന്റ  ആണ്‌ ചിത്രത്തിന്റെ നിര്‍മാണം.

 

Related News

കൂടുതൽ വാർത്തകൾ »