21 September Friday

നിവിന് തെന്നിന്ത്യന്‍ നായികമാര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 26, 2017

തെന്നിന്ത്യയിലെ പ്രമുഖനടിമാര്‍ നിവിന്‍ പോളിയുടെ നായികമാരായി എത്തുന്നു. ചിത്രീകരണം പുരോഗമിക്കുന്ന 'ഹേ ജൂഡി'ല്‍ തൃഷയാണ് നായിക. തൃഷയുടെ ആദ്യ മലയാളചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കുന്ന 'ലൌ ആക്ഷന്‍ ഡ്രാമ'യില്‍ നിവിന്റെ നായിക നയന്‍താര. 'വടക്കുനോക്കിയന്ത്ര'ത്തിന്റെ പുതിയകാല പതിപ്പാകും സിനിമ. ഒക്ടോബറില്‍ സിനിമ തുടങ്ങും. ചിത്രീകരണം ആരംഭിച്ച റോഷന്‍ ആന്‍ഡ്രൂസിന്റെ 'കായംകുളം കൊച്ചുണ്ണി'യില്‍ അമല പോള്‍ ആണ് നായിക. നിവിന്‍ നിലവില്‍ കരാറൊപ്പിട്ട ആറുചിത്രങ്ങളില്‍ രണ്ടെണ്ണം തമിഴില്‍നിന്നാണ്.  

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top