14 November Wednesday

റിച്ചി ഡിസംബര്‍ ഒന്നിന്

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017

നിവിന്‍പോളി നായകനായി തമിഴിലൊരുങ്ങുന്ന ചിത്രം റിച്ചി ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യും. ഗൌതം രാമചന്ദ്രന്റെ ആദ്യ സംവിധാനസംരംഭമായ റിച്ചി കന്നടച്ചിത്രത്തിന്റെ റീമേക്കാണ്. തീരപ്രദേശത്തെ ഒരു റൌഡിയായാണ് ചിത്രത്തില്‍ നിവിന്‍. തമിഴില്‍ ഡബ്ബ് ചെയ്തതും നിവിന്‍തന്നെ.   ആദ്യമായാണ് നിവിന്‍ തമിഴില്‍ സ്വയം ശബ്ദം നല്‍കുന്നത്. പ്രകാശ് രാജ്, ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മിപ്രിയ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തും. വിനോദ് ഷൊര്‍ണൂര്‍, ആനന്ദ് പയ്യന്നൂര്‍ എന്നിവരാണ് നിര്‍മാണം.
നിവിന്റെ ചിത്രങ്ങളായ നേരവും പ്രേമവും തമിഴില്‍ സൂപ്പര്‍ഹിറ്റായതോടെ നിരവധി ആരാധകരാണ് തമിഴിലുമുള്ളത്. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top