'നൈണ്‍': പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേഴ്‌സും ഒന്നിക്കുന്ന ആദ്യ ചിത്രം

കൊച്ചി > പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമം. പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേഴ്‌സും ഒന്നിക്കുന്ന ആദ്യ ചിത്രം പ്രഖ്യാപിച്ചു. 'നൈണ്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജുനൂസ് മുഹമ്മദ് ആണ്, പൃഥ്വിരാജ് തന്നെയാണ് നായകനായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൃഥ്വിരാജ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്.
പൃഥ്വിരാജ് സ്വന്തമായി നിര്‍മാണ രംഗത്തേക്ക് വരുന്നുവെന്ന വാര്‍ത്ത ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കേട്ടത്. പൃഥിരാജ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഭാര്യ സുപ്രിയുമായി ചേര്‍ന്നാണ് പുതിയ നിര്‍മാണ കമ്പനി ആരംഭിച്ചത്. നിര്‍മാണ കമ്പനി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്റര്‍നാഷണല്‍ നിര്‍മാണ കമ്പനി സോണി പിക്‌ച്ചേഴ്‌സ് പൃഥിരാജ് പ്രൊഡക്ഷന്‍സുമായി സഹകരിക്കുമെന്ന് താരം അറിയിച്ചിരുന്നു. സോണി പിക്‌ച്ചേഴ്‌സിന്റെ ആദ്യ മലയാള ചിത്രത്തിന് വേണ്ടി കാത്തിരിക്കാനും താരം പറഞ്ഞിരുന്നു.
മലയാള സിനിമയെ ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പൃഥിരാജ് വ്യക്തമാക്കിയതിന് തൊട്ട് പിന്നാലെയാണ് പുതിയ ചിത്രം പ്രഖ്യാപിക്കുന്നത്. സോണി പിക്‌ച്ചേഴ്‌സിന്റെ ആദ്യമലയാള സിനിമയാണ് 'നൈണ്‍'. ഇതിനു മുമ്പ് ബോളിവുഡില്‍ 'പാഡ്‌മാന്‍' ആയിരുന്നു സോണി നിര്‍മിച്ച ചിത്രം.
'100 ഡെയ്‌സ് ഓഫ് ലവി'നു ശേഷം ജുനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നൈണ്‍'. ഏപ്രില്‍ രണ്ടാം വാരത്തോടെ ചിത്രീകരണം ആരംഭിക്കും.








0 comments