Top
18
Saturday, November 2017
About UsE-Paper

തൊണ്ടിമുതലും ദൃക്‌സാക്ഷിയും നായിക നിമിഷ സജയന്‍ കുഞ്ചാക്കോ ബോബന്റെ ജോഡിയായെത്തുന്നു

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും  എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നിമിഷ സജയന്‍ കുഞ്ചാക്കോ ബോബന്റെ നായികയായെത്തുന്നു.  ടെലിവിഷന്‍ രംഗത്ത് സജീവമായ സൗമ്യ സദാനന്ദന്‍ ആദ്യമായി  സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടി മല്ലിക സുകുമാരന്‍ അഭിനയരംഗത്തേക്ക്  തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

നവാഗതനായ സോണി മഠത്തില്‍ തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകരേയും നടീ നടന്‍മാരേയും  ഉടന്‍ പ്രഖ്യാപിക്കും.

സുഗീത് സംവിധാനം ചെയ്യുന്ന  'ശിക്കാരി ശംഭു'വിലാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനു ശേഷം അനില്‍ രാധാകൃഷ്ണ മേനോന്റെ 'ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്', ശ്രീജിത്ത് വിജയന്റെ 'കുട്ടനാടന്‍ മാര്‍പ്പാപ്പ', രമേഷ് പിഷാരടിയുടെ 'പഞ്ചവര്‍ണതത്ത' എന്നിവയില്‍ അഭിനയിക്കും, ശേഷമാണ്  സൗമ്യയുടെ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.  എഡിറ്റര്‍ ബി അജിത്ത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഈടെ'യില്‍ ആണ് നിമിഷ ഇപ്പോള്‍ അഭിനയിക്കുന്നത്.

'ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്' എന്ന ചിത്രത്തിലെ നായികയും സഹസംവിധായികയുമായിരുന്ന സൗമ്യ സദാനന്ദന്‍ 'ഓര്‍മ്മയുണ്ടോ ഈ മുഖ'മുള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളിലഭിനയിച്ചിട്ടുമുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതരെക്കുറിച്ച് ചെമ്പൈ മൈ ഡിസ്‌ക്കവറി ഓഫ് എ ലെജന്റ് എന്ന ഡോക്യുമെന്ററിയും സൗമ്യ സംവിധാനം ചെയ്തിട്ടുണ്ട്.

 

Related News

കൂടുതൽ വാർത്തകൾ »