Top
18
Monday, December 2017
About UsE-Paper

നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഹ്രസ്വചിത്രം ഫ്യൂഗ് റിലീസ് ചെയ്തു

Tuesday Oct 31, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പല വിഭാഗങ്ങള്‍ക്കുമായി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഹ്രസ്വചിത്രം ഫ്യൂഗ് ലോഞ്ച് ചെയ്തു. നടനും സംവിധായകനുമായ മുരളി ഗോപിയാണ് ചിത്രത്തിന്റെ ലോഞ്ച് നിര്‍വഹിച്ചത്.   വിവേക് ജോസഫ് വറുഗീസ് കഥയെഴുതി സംവിധാനം നിര്‍വഹിച്ച ചിത്രം ഏകാന്തത അനുഭവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഒരു അജ്ഞാതന്‍ കടന്നു വരുമ്പോള്‍ ജീവിതത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടുകള്‍ മാറുന്നതിനെ കുറിച്ചാണ്.

പക്ഷെ ആ ആപരിചതനാണ് തനിക്കു നേരിടേണ്ടി വന്ന ഏറ്റവും വിചിത്രമായ അനുഭവമെന്ന് പിന്നീട് അവള്‍ മനസ്സിലാക്കുന്നു. ശ്യാമപ്രകാശ് എം എസ്, രശ്മി കെ നായര്‍, ഹരികൃഷ്ണന്‍, അശ്വതി മുകുന്ദന്‍ എന്നിവരാണ് ഫ്യൂഗില്‍ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവിയും ചിത്രസംയോജനം ക്രിസ്റ്റി സെബാസ്റ്റ്യനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. അരുണ്‍ വര്‍ഗ്ഗീസ് (വര്‍ക്കി) പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു. തിര മൂവി ലാബ്സിന്റെ ബാനറില്‍ ഡോ. മുഹമ്മദ് ഷാഫിയും  കെ ജെ വറുഗീസും ചേര്‍ന്നാണ്  ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യന്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍.

 

Related News

കൂടുതൽ വാർത്തകൾ »