Top
23
Tuesday, January 2018
About UsE-Paper

ദബാങ് 3യുമായി സല്‍മാന്‍ ഖാന്‍

Tuesday Oct 31, 2017
വെബ് ഡെസ്‌ക്‌

ഉത്തര്‍പ്രദേശിലെ ചുല്‍ബുല്‍ പാണ്ഡെ എന്ന പൊലീസുകാരനായി സല്‍മാന്‍ മൂന്നാമതും വെള്ളിത്തിരയിലെത്തും. സൂപ്പര്‍ഹിറ്റായ ദബാങ് 1, 2 ഭാഗങ്ങളുടെ മൂന്നാംഭാഗം അണിയറയിലൊരുങ്ങുന്നു.

മുന്‍ ചിത്രങ്ങളുടെ നിര്‍മാതാവും സല്‍മാന്റെ സഹോദരനുമായ അര്‍ബാസ് ഖാനാണ് 'തേരെ ഇന്തസാറി'ന്റെ ട്രെയ്ലര്‍ റിലീസിനിടെ ഇക്കാര്യം പ്രഖ്യാപിച്ചത്. ദബാങ് 3ല്‍ സണ്ണി ലിയോണും പ്രധാന വേഷത്തിലെത്തും.

സോനാക്ഷി സിന്‍ഹതന്നെയായിരിക്കും സല്‍മാന്റെ നായികയായി എത്തുന്നത്. ഏക് താ ടൈഗറിന്റെ രണ്ടാംഭാഗമായ ടൈഗര്‍ സിന്ദാ ഹെയാണ് ക്രിസ്മസിന് റിലീസാകാനിരിക്കുന്ന സല്‍മാന്‍ചിത്രം.