21 September Friday

ഷാജിപാപ്പന്‍ വീണ്ടും വരുന്നു; രണ്ടാം ഭാഗം ചിത്രീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2017

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ ഷാജിപാപ്പനും സംഘവും വീണ്ടുംവരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനംചെയ്യുന്ന സിനിമയുടെ രണ്ടാംഭാഗം 'ആട്-2' തൊടുപുഴയില്‍ തുടങ്ങി.

ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, സൈജുകുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയ്ബാബു, വിനായകന്‍, ബൈജു, ഭഗത് മാനുവല്‍, മാമുക്കോയ, ഉണ്ണി രാജന്‍ പി ദേവ്, സ്രിന്‍ഡ തുടങ്ങിയവരുമുണ്ട്. നസ്രിന്‍ നാസറും ആതിര പട്ടേലുമാണ് നായികമാര്‍. നടന്‍ വിജയ്ബാബുവാണ് സിനിമ നിര്‍മിക്കുന്നത്.

പ്രധാന വാർത്തകൾ
Top