Top
21
Sunday, January 2018
About UsE-Paper

ഓണത്തിന് താരയുദ്ധം

Monday Aug 28, 2017
വെബ് ഡെസ്‌ക്‌

ഓണത്തിന് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ തിയറ്ററിലെത്തും. ഒപ്പം യുവതാരങ്ങളായ പൃഥ്വിരാജിന്റെയും നിവിന്‍പോളിയുടെയും ചിത്രങ്ങളുമുണ്ട്. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്നിവയാണ് നേര്‍ക്കുനേരെത്തുന്നത്. രണ്ടുചിത്രങ്ങളിലും അധ്യാപകരുടെ വേഷത്തിലാണ് ഇരുവരും. ശ്യാംധര്‍ ആണ് 'പുള്ളിക്കാരന്‍ സ്റ്റാറാ' ഒരുക്കിയിരിക്കുന്നത്. ആശ ശരത്തും ദീപ്തി സതിയുമാണ് നായികമാര്‍. ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തം. അന്ന രേഷ്മ രാജന്‍ ആണ് നായിക. ജിനു എബ്രഹാമിന്റെ ആദംജോണ്‍ ആണ് പൃഥ്വിരാജിന്റെ ഓണം റിലീസ്. ഭാവനയാണ് നായിക. അല്‍താഫ് സലീമിന്റെ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയുമായാണ് നിവിന്‍പോളിയെത്തുന്നത്.

Related News

കൂടുതൽ വാർത്തകൾ »