Top
24
Saturday, June 2017
About UsE-Paper

ലവകുശയുടെ ആദ്യ പോസ്റ്റര്‍ പുറത്ത്

Sunday May 14, 2017
വെബ് ഡെസ്‌ക്‌

നീ കൊ ഞാ ച” എന്ന സിനിമയ്ക്കുശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലവകുശയുടെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി.
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് നടന്‍ നീരജ് മാധവന്‍ ആണ്. ശൃംഗാരവേലന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ജമ്നാപ്യാരി എന്നീ ചിത്രങ്ങ?ക്ക് ശേഷം  ജെയ്സന്‍ ഇളങ്കുളം നിര്‍മ്മിക്കുന്ന നാലാമത്തെ സിനിമയാണ് ലവകുശ.

ഹാസ്യപ്രാധാന്യമുള്ള ചിത്രത്തില്‍ നീരജ് തന്നെയാണ് നായകന്‍. അജു വര്‍ഗീസും മറ്റൊരു നായകനായി എത്തും. ബിജു മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. നീന ഫെയിം ദീപ്തി സതിയാണ് നായിക. സംഗീതം ഗോപിസുന്ദര്‍. പ്രകാശ് വേലായുധന്‍ ആണ് ഛായാഗ്രാഹകന്‍. ചെന്നൈയിലാണ് ചിത്രീകരണം.