11 December Tuesday

കശ്മീരിലെ കുരുന്നിനൊപ്പം താരലോകവും

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

 എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കശ്മീരിലെ ദാരുണസംഭവത്തിൽ പ്രതിഷേധവുമായി സിനിമാലോകവും. കമൽ ഹാസൻമുതൽ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം കുട്ടിക്കും കുടുംബത്തിനും നീതി ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പ്രതിഷേധവുമായി അണിനിരന്നു. തമിഴിൽ ജയം രവി, തൃഷ, വരലക്ഷ്മി ശരത്കുമാർ, ആമി ജാക്‌സൺ എന്നിവരുടെ ട്വിറ്റർ പ്രതിഷേധം വൈറലായി. സ്വര ഭാസ്‌കർ, ഹുമ ഖറേഷി, സോനം കപൂർ, ഗുൽ പനാഗ്, മലയാളത്തിൽ മഞ്ജുവാര്യർ, പാർവതി, നിവിൻപോളി, ജയസൂര്യ, ടൊവിനോ എന്നിവരുടെ നവമാധ്യമ പ്രതിഷേധത്തിനും ആരാധകർ നിറഞ്ഞ പിന്തുണ നൽകി. ജയസൂര്യ മകളുമൊത്ത് 'അവരെ തൂക്കിലേറ്റൂ' എന്ന ബോർഡുമായി ഫെയ്‌സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത് വൻ തരംഗമായി. 1.46 ലക്ഷം ലൈക്കും 31,550 ഷെയറും ഈ ചിത്രത്തിന് മണിക്കൂറുകൾക്കകം ലഭിച്ചു.

പ്രധാന വാർത്തകൾ
Top