22 September Saturday

'ജോഷി ചതിച്ചാലും മിഥുൻ ചതിക്കില്ല'; കോട്ടയം കുഞ്ഞച്ചൻ വീണ്ടുമെത്തുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 14, 2018

കൊച്ചി > മമ്മൂട്ടിയുടെ കുഞ്ഞച്ചൻ എന്ന അച്ചായൻ കഥാപാത്രം മലയാളി പ്രേക്ഷകരുടെ ഇടയിൽ ഇന്നും ഹരമാണ്. മമ്മൂട്ടിയ്ക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിച്ച കോട്ടയം കുഞ്ഞച്ചൻ എന്ന എവർഗ്രീൻ ഹിറ്റിന് ഒരു രണ്ടാം ഭാഗമുണ്ടായാലോ? മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കുഞ്ഞച്ചനായി താൻ വീണ്ടുമെത്തുന്ന കാര്യം അറിയിച്ചിരിക്കുന്നത്.

സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമെത്തുമ്പോൾ 'ആട്' ഒന്നും രണ്ടും ഭാഗങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ  പ്രേക്ഷകർക്ക് പ്രിയങ്കരനായ മിഥുൻ മാനുവൽ തോമസാണ് സംവിധായകന്റെ റോളിൽ.  ചിത്രത്തിന്റെ നിർമ്മാണം വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസാണ്.  

മമ്മൂട്ടിക്കു പിന്നാലെ ദുൽഖറും ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോമഡി കഥാപാത്രങ്ങളിലൊന്നായ കുഞ്ഞച്ചൻ, ഷാജി പാപ്പനിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ വീണ്ടുമെത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകളും ഏറെയാണ്.   

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top