14 November Wednesday

'നീരാളി'; അജോയ് വര്‍മ - മോഹന്‍ലാല്‍ ചിത്രത്തിന് പേരിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Jan 28, 2018

കൊച്ചി > ബോളിവുഡ് സംവിധായകന്‍  അജോയ് വര്‍മയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു, നീരാളി. ചിത്രത്തിന്റെ പേരു സഹിതമുള്ള പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.  മുംബൈയില്‍ ചിത്രീകരണം നടന്നു വരുന്ന ചിത്രത്തിന്റെ തിരക്കഥ നവാഗതനായ സാജു തോമസ് ആണ്. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും അഭിനയിക്കും. മുംബൈ, സതര, മംഗോളിയ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മെയ് 4 ന് റിലീസ് ചെയ്യാന്‍ ആണ് പദ്ധതി. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ ജോണ്‍ തോമസും മിബു ജോസ് നെറ്റിക്കാടനുമായിരിക്കും. ബോളിവുഡിലെ മുന്‍ നിര ടീമാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top