Top
21
Tuesday, November 2017
About UsE-Paper

മുല്ലവള്ളികള്‍ക്കിടയിലെ ജാതിക്കൈള്‍; ഹൃസ്വചിത്രം പുറത്തിറങ്ങി

Wednesday Aug 2, 2017
വെബ് ഡെസ്‌ക്‌

ഹ്രസ്വചിത്രമായ മുല്ലവള്ളികള്‍ക്കിടയിലെ ജാതിതൈകള്‍  റിലീസ് ചെയ്തു. പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247 ആണ് സിനിമ പുറത്തിറക്കിയത്. അരുണ്‍ ശിവദാസ് കഥയെഴുതി സംവിധാനം നിര്‍വഹിച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം, ഷോര്‍ട്ട് ഫിലിം എഴുതാന്‍ തീരുമാനിച്ച രണ്ടു പേരുടെചര്‍ച്ചകളെ കുറിച്ചാണ് പറയുന്നത്‌.

സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ഗീയതയും രാഷ്ട്രീയവുമാണ് പ്രമേയം. ജിനോ ജോണും ഗോകുല്‍ ശിവയുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്‌. സാജിദ് നാസര്‍ ഛായാഗ്രഹണവും സനത്ത് ശിവരാജ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. വൈശാഖ് ബിജോയിയുടെതാണ് പശ്ചാത്തലസംഗീതം.  അരുണ്‍ ശിവദാസും സുഹൃത്തുക്കളും ചേര്‍ന്നാണ് ഗ്യാങ്‌സ് ഓഫ് മഹാരാജാസിന്റെ ബാനറില്‍ മുല്ലവള്ളികള്‍ക്കിടയിലെ ജാതിതൈകള്‍ നിര്‍മിച്ചിരിക്കുന്നത്.

 

Related News

കൂടുതൽ വാർത്തകൾ »