23 September Sunday

മാത്തന്റേയും അപ്പുവിന്റെയും കഥയുമായി മായാനദി; ആഷിഖ് അബു - ടൊവിനോ ചിത്രം ക്രിസ്തുമസിന്

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2017

കൊച്ചി > ടൊവിനോ തോമസും ആഷിഖ് അബുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം മായാനദി ഈ ക്രിസ്തുമസിന് തീയേറ്ററുകളിലെത്തും. റാണി പത്മിനിക്ക് ശേഷം ആഷിഖ് അബു അണിയിച്ചൊരുക്കുന്ന ചിത്രമാണ് മായാനദി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായെത്തിയ ഐശ്വര്യ ലക്ഷമിയാണ് മായാനദിയിലും നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബര്‍ 22 നു റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

പുതിയ കാലത്തിന്റെ പ്രണയമാണ്ചിത്രത്തിന്റെ പ്രമേയം എന്നറിയുന്നു. മാത്തനും അപ്പുവും എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ടൊവിനോയും ഐശ്വര്യയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ്  തിരക്കഥയൊരുക്കുന്നത്. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം റെക്‌സ് വിജയന്‍ ആണ്. ജയേഷ് മോഹന്‍ ആണ് ക്യാമറ.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top