15 November Thursday

'ജൂണ്‍ 22 ന് ഒരു സിനിമ കണ്ടാലോ..'? മറഡോണയുടെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ച് ടൊവിനോ

വെബ് ഡെസ്‌ക്‌Updated: Tuesday May 22, 2018

കൊച്ചി > 'ജൂണ്‍ 22 ന് ഒരു സിനിമ കണ്ടാലോ...'? ക്ഷണിക്കുന്നത് മറ്റാരുമല്ല, മലയാളികളുടെ പ്രിയനടന്‍ ടൊവിനോ തോമസ്. മായാനദിക്ക് ശേഷം തിയറ്റുറുകളിലെത്താന്‍ ഒരുങ്ങുകയാണ് ടൊവിനൊ തോമസിന്റെ മറഡോണ. ചിത്രം അടുത്ത മാസം 22 ന് തീയേറ്ററുകളിലെത്തുമെന്ന് താരം അറിയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിലീസിങ് ഡേറ്റ് അറിയിച്ചത്.

ഇന്ന് മെയ് 22!!!
ഒരു മാസം കഴിഞ്ഞാൽ അതായത് ജൂൺ 22ന് എന്താ പരിപാടി ? ഒരു സിനിമ കണ്ടാലോ ?
അന്നാണ് 'മറഡോണ' റിലീസ് !
എല്ലാരും ഉണ്ടാവില്ലേ ? ടീസറും ട്രെയ്ലറും പാട്ടുകളും ഒക്കെ വഴിയേ വരുന്നുണ്ട് .
അപ്പൊ മറക്കണ്ട ! June 22nd is the date !!!
#Maradona #june22nd2018

NB: ഉറപ്പിച്ചതാണേ ! ഇനി മാറ്റില്ല 
:)

എന്നാണ് റിലീസിംഗ് തീയതി പ്രഖ്യാപിച്ച് ടൊവിനോ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്.

നവാഗതനായ വിഷ്ണു നാരായണ്‍ ആണ് മറഡോണ സംവിധാനം ചെയ്യുന്നത്. പുതുമുഖം  ശരണ്യയാണ് ചിത്രത്തിലെ നായിക. കൃഷ്ണമൂര്‍ത്തി തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്

 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top