17 November Saturday

'പ്രണവ് തന്റെ മുമ്പില്‍ വളര്‍ന്ന കുട്ടി'; സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന പ്രണവിന് ആശംസകളുമായി മമ്മൂട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 17, 2018

കൊച്ചി > ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന പ്രണവിന് ആശംസകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി പ്രണവിന് ആശംസകള്‍ നേര്‍ന്നത്.

"സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന നിങ്ങളുടെ പ്രണവ് എന്ന ഞങ്ങളുടെ അപ്പുവിന് എല്ലാ ആശംസയും നേരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അപ്പു ഞങ്ങളുടെ മക്കളിലൊരാളാണ്. ഞങ്ങളുടെ കണ്‍മുന്നിലാണ് അവന്‍ വളര്‍ന്നത്. നിങ്ങളെ എല്ലാരെയും സന്തോഷിപ്പിക്കാന്‍ തീര്‍ച്ചയായും അവന് കഴിയും. അപ്പുവിന്റെ ആദിക്കും ഒപ്പം അവന്റെ മാതാപിതാക്കളായ ഞങ്ങളുടെ ലാലിനും സുജിക്കും എല്ലാ ആശംസകളും നേരുന്നു''; മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചു.

മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. മമ്മൂട്ടിയുടെ വീട്ടില്‍ മോഹന്‍ലാല്‍ കുടുംബസമേതം എത്തിയതിന്റെ ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പ്രണവ് നായകനാകുന്ന  ആദി ഈ മാസം അവസാനത്തോടെ തീയേറ്ററുകളിലെത്തും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top