Top
21
Wednesday, February 2018
About UsE-Paper

അവിടെ മമ്മൂട്ടിക്കാ ഉണ്ടോ...? ഞാന്‍ മൂപ്പരിന്റെ ആളാ; സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മമ്മൂട്ടി ആരാധകന്റെ വീഡിയോ

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

പുല്‍പ്പള്ളി > മമ്മൂട്ടിയുടെ ബെന്‍സ് കാര്‍ തടഞ്ഞുനിര്‍ത്തി അവിടെ മമ്മുട്ടിക്കയുണ്ടോ എന്ന് ചോദിച്ച ആരാധകന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.  മമ്മൂട്ടി നായകാനാകുന്ന അങ്കിള്‍ സിനിമയുടെ ലൊക്കേഷനിലാണ് സംഭവം നടന്നത്. വീഡിയോയ്ക്ക് പിന്നിലെ കഥ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടു അതിങ്ങനെയാണ്,

വയനാട് പുല്‍പള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെന്‍സിനെ ഓടിവരുന്ന ഒരാള്‍ കയ്യ് കാണിച്ചു തടഞ്ഞു നിര്‍ത്തി. കിതപ്പു കലര്‍ന്ന ശബ്ദത്തോടെ സൈഡ് വിന്‍ഡോ തുറന്ന പെണ്‍കുട്ടിയോട് അയാള്‍ ചോദിച്ചു (വയനാടന്‍ സ്ലാങ്ങില്‍ )'അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്..ആള്‍കാരെല്ലാം പറഞ്ഞു ഉണ്ടെന്നു, ഉണ്ടോ ???
ആ വണ്ടി അയാളെ കണ്ടപ്പോള്‍ അവിടെ നിര്‍ത്താന്‍ പറഞ്ഞ പെണ്‍കുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചു
ആ ഉണ്ട്. എന്തിനാ.??
(ചിരിയോടെ) ഞാന്‍ മൂപരിന്റെ ആളാ.
അപ്പോഴാണ് ഡ്രൈവിംഗ് സീറ്റില്‍ നിന്നും വന്ന ശബ്ദം അയാള്‍ കേള്‍ക്കുന്നത്.. നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ..
രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച.

 

Related News

കൂടുതൽ വാർത്തകൾ »

Categories