19 September Wednesday

ദുല്‍ഖര്‍ ചിത്രം സോലോയുടെ മെയ്ക്കിങ് വീഡിയോ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2017

കൊച്ചി> ദുല്‍ഖര്‍-ബിജോയ് നമ്പ്യാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം 'സോലോ'യുടെ മെയ്ക്കിങ് വീഡിയോ പുറത്തിറങ്ങി. പുതിയ രീതിയിലുള്ള കഥ പറച്ചില്‍ പിന്തുടരുന്ന ചിത്രത്തിലെ 'വേള്‍ഡ് ഓഫ് രുദ്ര' എന്ന് ഭാഗത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ ആണ് പുറത്ത് വിട്ടത്.

ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരായാണ് നാസറും സുഹാസിനിയും എത്തുക.

മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരികരണം പൂര്‍ത്തികരിക്കുകയായിരുന്നു സോലോ. ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആയിരിക്കുമെന്ന് ബിജോയ് നമ്പ്യാര്‍ നേരത്തേ പറഞ്ഞിരുന്നു. ഈ മാസം 21 നാണ് ചിത്രത്തിന്റെ റിലീസ്.

പ്രധാന വാർത്തകൾ
Top