Top
20
Monday, November 2017
About UsE-Paper

നിഗൂഢതകള്‍ ഒളിപ്പിച്ച് ലിജോ ജോസ് പല്ലിശ്ശേരി ചിത്രം 'ഈ.മ.യൗ' വിന്റെ പോസ്റ്ററുകള്‍

Friday Nov 3, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈ.മ.യൗ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകള്‍ പുറത്തുവിട്ടു.

ലിജോ ജോസ് പല്ലിശ്ശേരി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്ററുകള്‍ പുറത്ത് വിട്ടത്. കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ആദ്യ പോസ്റ്ററാണിത്. മുമ്പ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നു.

'ഈശോ മറിയ യൗസേപ്പ്' എന്നതിന്റെ ചുരുക്ക രൂപമാണ് 'ഈ.മ.യൗ' എന്നത്. സംവിധായകന്‍ ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയായിരുന്നു. പി ഇ മാത്യൂസ് തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മിക്കുന്നത് രാജേഷ് ജോര്‍ജ് കുളങ്ങരയാണ്.
 

Related News

കൂടുതൽ വാർത്തകൾ »