Top
24
Saturday, June 2017
About UsE-Paper

ലാല്‍ ജോസ് - മോഹന്‍ലാല്‍ ചിത്രം ഉടന്‍, ചിത്രീകരണം തുടങ്ങി

Tuesday May 16, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ഏറെ കാലത്തെ അരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ലാല്‍ ജോസും, സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഒന്നിക്കുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് ബുധനാഴ്ച ആരംഭിച്ചു.  തിരുവനന്തപുരത്തെ സെന്റ് സേവ്യഴ്സ് കോളേജിലായിരിക്കും ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ഷൂട്ട് ചെയ്യുക. ആഫ്രിക്കയില്‍ അവധി ചിലവഴിക്കുന്ന മോഹന്‍ലാല്‍ അടുത്ത ദിവസം ലൊക്കേഷനിലെത്തും.

ലാല്‍ ജോസ്  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബുധനാഴ്ച ചിത്രീകരണം ആരംഭിക്കുന്ന വിവരം പുറത്തുവിട്ടത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലായിട്ടായിരിക്കും അഭിനയിക്കുക.

മറവത്തൂര്‍ കനവ് മുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് അതെ മോഹന്‍ലാലാണ് ചിത്രത്തില്‍ നായകന്‍. പേരിടാത്ത ചിത്രത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്നും ലാല്‍ ജോസ് അഭ്യര്‍ത്ഥിക്കുന്നു.

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. നേരത്തെ കസിന്‍സ് എന്ന് പേരിട്ട് മോഹന്‍ലാലിനെയും പൃഥിരാജിനെയും ഒരുമിപ്പിച്ച് ചിത്രം ഒരുക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും പലകാരണങ്ങളാല്‍ നടക്കാതെ പോകുകയായിരുന്നു.  

ആശിര്‍വാദ് സിനിമയുടെ ബാനറിലൊരുങ്ങുന്ന ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലായിരിക്കും മോഹന്‍ലാല്‍ എത്തുക. അങ്കമാലി ഡയറീസില്‍ ലിച്ചിയായെത്തിയ രേഷ്മ അന്ന രാജനാണ് നായിക.  സലിംകുമാര്‍, അനൂപ് മേനോന്‍, പ്രിയങ്കനായര്‍, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം