15 November Thursday

കുട്ടനാടന്‍ മാര്‍പാപ്പയില്‍ ശാന്തികൃഷ്ണയും

വെബ് ഡെസ്‌ക്‌Updated: Saturday Dec 16, 2017

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന 'കുട്ടനാടന്‍ മാര്‍പാപ്പ'യില്‍ പ്രധാന വേഷത്തില്‍ ശാന്തികൃഷ്ണയും. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലെ ഷീല ജോസഫ് എന്ന ഉജ്വല കഥാപാത്രത്തിനുശേഷം തമാശകള്‍ നിറഞ്ഞ ഒരു വീട്ടമ്മയായാണ് ശാന്തികൃഷ്ണ എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ അമ്മയായാണ് ശാന്തികൃഷ്ണ വേഷമിടുന്നത്. ഛായാഗ്രാഹകനായ ശ്രീജിത് വിജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് കുട്ടനാടന്‍ മാര്‍പാപ്പ. അലമാരയില്‍ നായികയായ അദിതി രവിയാണ് നായിക. ധര്‍മജന്‍ ബോള്‍ഗാട്ടി, അജു വര്‍ഗീസ്, സലിംകുമാര്‍, ഇന്നസന്റ്, രമേഷ് പിഷാരടി എന്നിവരും ചിത്രത്തിലുണ്ട്. രാഹുല്‍രാജാണ് സംഗീതം.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top