16 November Friday

ഒന്നല്ല, രണ്ട‌് മരക്കാർ വരും, ട്രോളന്മാർക്ക‌് ചാകര

വെബ് ഡെസ്‌ക്‌Updated: Monday Apr 30, 2018


കുഞ്ഞാലി മരക്കാർ എന്ന സിനിമയുടെ ടൈറ്റിൽ ടീസർ കണ്ടയുടൻ ട്രോളർമാർ തുടങ്ങി, പിറകെ സന്തോഷ്‌ ശിവനുമെത്തി. മലയാളത്തിലെ ഏറ്റവും കൂടുതൽ പണച്ചെലവുള്ള സിനിമയെന്ന പ്രഖ്യാപനവുമായെത്തിയ പ്രിയദർശന്റെ മോഹൻലാൽ ചിത്രം  ‘മരക്കാർ‐ അറബിക്കടലിന്റെ സിംഹം’ തുടക്കംമുതൽ വിവാദത്തിൽ.  മമ്മൂട്ടിയെ നായകനാക്കി  താനൊരുക്കുന്ന കുഞ്ഞാലി മരക്കാരുടെ  ജീവിതം പറയുന്ന സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നാണ‌് ലാൽ ചിത്രത്തിന്റെ വാർത്തയറിഞ്ഞ സന്തോഷ‌് ശിവൻ പ്രതികരിച്ചത‌്. ഇതോടെ ഒരു ചരിത്രപുരുഷന്റെ ജീവിതം പറയുന്ന രണ്ട‌്സിനിമകൾ വരുമെന്ന അവസ്ഥയാണ‌്. ലാൽ ചിത്രത്തിന്റെ പ്രഖ്യാപനത്തിനുശേഷം പുറത്തുവിട്ട  മൂന്നര മിനിറ്റ‌് ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ടീസറും ട്രോളന്മാർക്ക‌് ചാകരയാണ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top