15 November Thursday

'കര്‍ണന്‍ പൃഥ്വിരാജ് അല്ല'; ചിയാന്‍ വിക്രം കര്‍ണനാകുമെന്ന് ആര്‍ എസ് വിമല്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 8, 2018

ആര്‍ എസ് വിമല്‍ ഫേസ്‌ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍

കൊച്ചി > ആര്‍ എസ് വിമല്‍  അണിയിച്ചൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കര്‍ണനില്‍ നായകനായി ചിയാന്‍ വിക്രം എത്തും.  വിമല്‍ തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ചിരുന്ന വന്‍ പ്രൊജക്‌റ്റ് ആയിരുന്നു കര്‍ണന്‍.

2019 ഡിസംബര്‍ അവസാനത്തോടെ കര്‍ണന്‍ തീയേറ്ററുകളിലെത്തും. 'മഹാവീര്‍ കര്‍ണന്‍' എന്ന പേരില്‍ ഹിന്ദിയിലാണ് കര്‍ണന്‍ പ്രാഥമികമായി അവതരിപ്പിക്കുക. മലയാളമുള്‍പ്പടെയുള്ള മറ്റ് ഭാഷകളിലും ചിത്രമെത്തും. ന്യൂയോര്‍ക്കിലെ യുണൈറ്റഡ് ഫിലിം കിംഗ്ഡം ആണ് വന്‍ മുതല്‍മുടക്കില്‍ ചിത്രം നിര്‍മിക്കുന്നത്.

ആര്‍ എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്‌തിരുന്ന 'എന്നു നിന്റെ മൊയ്‌തീന്‍' ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. അതിനു ശേഷമാണ് പൃഥ്വിരാജിനെ തന്നെ നായകനാക്കി കര്‍ണന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ആ ചിത്രത്തിലേക്കാണ് ഇപ്പോള്‍ ചിയാന്‍ വിക്രം എത്തുന്നത്.
 

പ്രധാന വാർത്തകൾ
Top