15 November Thursday
ബാല‌യാണ് ചിത്രത്തിന്റെ സംവിധാനം

ആക്ഷൻ നായികയായി ജ്യോതികയെത്തുന്നു; നാച്ചിയാർ 16ന് കേരളത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 11, 2018

കൊച്ചി > പരുക്ക‌ൻ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആക്ഷൻ ഹീറോയിനായി എത്തുകയാണ് തെന്നിന്ത്യൻ സൂപ്പർനായിക ജ്യോതിക. ‘നാച്ചിയാർ’ എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് ജ്യോതിക‌യെത്തുന്നത്. സേതു, പിതാമഹൻ, നാൻ കടവുൾ , അവൻ ഇവൻ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്ത് സ്വന്തം മേൽവിലാസമുണ്ടാക്കി‌യ ബാലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.



സംഘർഷവും വൈകാരികതയും ഉദ്വേഗവും നിറഞ്ഞതാണ് ബാലാ ചിത്രങ്ങൾ. കലാമൂല്യവും സാങ്കേതിക മേന്മ‌യും നിലനിർത്തുന്നതോടൊപ്പം റിയലിസ്റ്റിക്ക് ആഖ്യാന ശൈലിയും വ്യത്യസ്തമാ‌യ പ്രമേയങ്ങളും ബാലയുടെ സവിശേഷതയാണ്.



ഒരു സൈക്കോ കില്ലറെ ആധാരമാക്കിയുള്ള കുറ്റാന്വേഷണ കഥയാണ് നാച്ചി‌യാർ. നാച്ചിയാറിന്റ ടീസർ പുറത്തു വന്നപ്പോൾ ജ്യോതിക പറയുന്ന പരുക്കൻ ഡയലോഗ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പ്രത്യേക തയ്യാറെടുപ്പുകളോടെയാണ് ഏറെ വെല്ലുവിളികളുള്ള കഥാപാത്രത്തെ ജ്യോതിക അവതരിപ്പിയ്ക്കുന്നത്.



സംഗീതസംവിധായകൻ ജി.വി. പ്രകാശ്, നിർമ്മാതാവ് ' റോക്ക്ലൈൻ'വെങ്കിടേഷ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈശ്വർ ഛായാഗ്രഹണവും ഇളയരാജ സംഗീതസംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു. ബി സ്റ്റുഡിയോസിന്റെ ബാനറിൽ ബാല തന്നെ നിർമ്മിച്ചിരിയ്ക്കുന്ന 'നാച്ചിയാർ' ഫെബ്രുവരി 16ന് പ്രകാഷ് ഫിലിംസ്  കേരളത്തിലും പ്രദർശനത്തിനെത്തിക്കുന്നു.

ചിത്രത്തിന്റെ ട്രെയിലർ കാണാം :

പ്രധാന വാർത്തകൾ
Top