21 June Thursday

'തുമാരി സുലു'വാകാൻ ജ്യോതിക

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018


വിദ്യ ബാലൻ സൂപ്പർഹിറ്റാക്കിയ ബോളിവുഡ് ചിത്രം 'തുമാരി സുലു' തമിഴിലേക്ക്. മികച്ച അഭിപ്രായം നേടിയ 'നാച്ചിയാറി'ലെ പൊലീസ് വേഷത്തിനുശേഷം ജ്യോതികയാണ് സുലുവായെത്തുക.

സൂര്യയാണ് ട്വിറ്ററിലൂടെ വിവരം സ്ഥിരീകരിച്ചത്. ജ്യോതിക, പൃഥ്വി കൂട്ടുകെട്ടിൽ സൂപ്പർഹിറ്റ് ചിത്രം 'മൊഴി'യൊരുക്കിയ രാധ മോഹനാണ് സുലു തമിഴിൽ സംവിധാനംചെയ്യുക. ബോഫ്റ്റ മീഡിയ വർക്‌സിന്റെകീഴിൽ ധനഞ്ജയൻ ഗോവിന്ദനാണ് നിർമാണം. മഹേഷ് മുത്തുസ്വാമി ഛായാഗ്രഹണം.  സുരേഷ് ത്രിവേദി സംവിധാനംചെയ്ത തുമാരി സുലു ബോക്‌സ് ഓഫീസിൽ വൻവിജയം നേടിയിരുന്നു. ഏറെ കഴിവുകളുള്ള, സാമാന്യവിദ്യാഭ്യാസം മാത്രമുള്ള വീട്ടമ്മയായ സുലു റേഡിയോ ജോക്കിയാകുന്നതാണ് പ്രമേയം. ജ്യോതികയ്ക്ക് മികച്ച രീതിയിൽ സുലുവിനെ അവതരിപ്പിക്കാനാകുമെന്നായിരുന്നു വിദ്യയുടെ പ്രതികരണം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top