15 November Thursday

കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍; ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Friday Feb 16, 2018

കൊച്ചി > നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍. ചിത്രത്തില്‍ ജോയിന്‍ ചെയ്ത മോഹന്‍ലാല്‍, കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയുടെ 'ഫസ്റ്റ് ലുക്ക്'  ഫേസ്‌ബുക്കില്‍  പങ്കു വെച്ചു. ചിത്രം പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍  ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ ഫസ്റ്റ് ലുക്ക് നേടിക്കഴിഞ്ഞു. ഇത്തിരിക്കര പക്കിയായുള്ള താരത്തിന്റെ വേഷപകര്‍ച്ച സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. കൊച്ചുണ്ണിയുടെ സന്തതസഹചാരിയായ ഇത്തിക്കരപ്പക്കിയായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

മോഹന്‍ലാലിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നിവിന്‍ പോളി സമീപം

മോഹന്‍ലാലിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നിവിന്‍ പോളി സമീപം



റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി താരമായിട്ടാണെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന് ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണെന്നും വെറും അതിഥി വേഷമല്ലെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഇത്തിക്കര പക്കിക്കായി 15 ദിവസത്തിലേറെ ദിവസം  മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി.
 
ബോബി സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യമായാണ് മോഹന്‍ലാലും നിവിന്‍ പോളിയും തിരശ്ശീലയില്‍ ഒന്നിക്കുന്നത്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top