16 November Friday

സംവിധായകനായി തിളങ്ങാന്‍ ഹരിശ്രീ അശോകന്‍; നീണ്ട നാളത്തെ കാത്തിരിപ്പെന്ന് താരം

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

കൊച്ചി > അഭിനയ രംഗത്ത് തന്റേതായ കഴിവ് തെളിയിച്ച നടനാണ് ഹരിശ്രീ അശോകന്‍. നീണ്ട നാളത്തെ അഭിനയജീവിതത്തിനിടയില്‍ നിന്നും സംവിധായകനാവാനൊരുങ്ങുകയാണ്  താരം. തന്റെ നീണ്ട നാളെത്തെ ആഗ്രമാണ് ഇതിലൂടെ സഫലമാകാന്‍ പോകുന്നതെന്നാണ് അദ്ദേഹം ഇതിനെകുറിച്ച് പറഞ്ഞത്.

'ആന്‍ ഇന്റര്‍നാഷണനല്‍ ലോക്കല്‍ സ്‌റ്റോറി' എന്ന ചിത്രത്തിലൂടെയാണ് ഹരിശ്രീ അശോകന്‍ സംവിധായകാനായുള്ള 'ഹരിശ്രീ' കുറിക്കുന്നത്. രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി , മനോജ് കെ ജയന്‍, സുരഭി സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. കോമഡി പാശ്ചാതലത്തിലൊരുങ്ങുന്ന ചിത്രം എം ഷഹീദ്, ഷഹീര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

സിനിമാരംഗത്തെ തന്റെ സുഹൃത്തുക്കളില്‍ നിന്ന്‌ പുതിയ സംരംഭത്തിനായുള്ള പ്രോത്സാഹനവും ടിപ്‌സുകളും ലഭിക്കുന്നുണ്ട്. സിദ്ദിഖ്, ലാല്‍ എന്നിവരില്‍ നിന്ന്‌ തിരക്കഥയെക്കുറിച്ചുള്ള ഉപദേശങ്ങള്‍ ഞാന്‍ തേടിയിട്ടുണ്ട്. അവരുമായി എന്റെ ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നടനില്‍ നിന്ന് സംവിധായകനിലേക്കുള്ള മാറ്റം എന്റെയുള്ളില്‍ ഉണ്ടാകാനാണ്. എന്തായാലും ആ മാറ്റത്തെ ഉള്‍ക്കൊണ്ട് കഴിഞ്ഞു; ഹരിശ്രീ അശോകന്‍  പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top