16 November Friday

ഹനീഫ് അദേനിയുടെ 'മിഖായേല്‍' ആയി നിവിന്‍ പോളി; സ്വപ്‌ന കൂട്ടുക്കെട്ടില്‍ പുതുചിത്രം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

കൊച്ചി > ആ റിപ്പോര്‍ട്ട് സത്യം തന്നെയാണ്, സംവിധായകന്‍ ഹനീഫ് അദേനിയും നിവിന്‍ പോളിയും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ട്. ഹനീഫ് അദേനിയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി തന്നെ. ചിത്രത്തിന്റെ വിവരങ്ങള്‍ ഹനീഫ് അദേനി തന്നെയാണ് പുറത്ത് വിട്ടത്.

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്  'മിഖായേല്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആന്റോ ജോസഫ് ആണ് നിര്‍മിക്കുന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകരെ കുറിച്ചോ ചിത്രത്തിന്റെ മറ്റു വിവരങ്ങളെ കുറിച്ചോ ഒരു വിവരവും പുറത്ത് വിട്ടിട്ടില്ല.

മമ്മൂട്ടിയെ നായകനാക്കി 'ഗ്രേറ്റ് ഫാദര്‍' സംവിധാനം ചെയ്തുകൊണ്ടായിരുന്നു ഹനീഫ് അദേനിയുടെ സിനിമാപ്രവേശം. തീയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന 'എബ്രഹാമിന്റെ സന്തതികളു'ടെ തിരക്കഥാകൃത്തും ഹനീഫ് അദേനിയാണ്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'കായംകുളം കൊച്ചുണ്ണി'യാണ് നിവിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.
 

പ്രധാന വാർത്തകൾ
Top