19 October Friday

സണ്ണി വെയ്‌ന്‍ നായകനാകുന്ന 'ഫ്രഞ്ച് വിപ്ലവം'

വെബ് ഡെസ്‌ക്‌Updated: Monday Feb 12, 2018

കൊച്ചി > സണ്ണി വെയ്‌ന്‍, ലാല്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ  മജു സംവിധാനം ചെയ്യുന്ന 'ഫ്രഞ്ച് വിപ്ലവം' ഫെബ്രുവരി പതിനാറിന് ആലുവ പരിസര പ്രദേശങ്ങളില്‍ ചിത്രീകരണം ആരംഭിക്കും.

കലിംഗ ശശി,വിഷ്ണു,ഉണ്ണിമായ,ആര്യ,കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.അബ്ബാ ക്രിയേഷന്‍സിന്റെ  ബാനറില്‍ ഷജീര്‍ കെ ജെ,ജാഫര്‍ കെ എ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നിക്കുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം പാപ്പിനു നിര്‍വ്വഹിക്കുന്നു .അന്‍വര്‍ അലി,ഷജീര്‍ ഷാ,ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിനു മുരളി, കല - അരുണ്‍ വെഞ്ഞാറമൂട്,മേക്കപ്പ്‌ - റോണക്‌സ് സേവ്യര്‍,വസ്ത്രാലങ്കാരം - കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ് -ജയപ്രകാശ് അതളൂര്‍,പരസ്യ കല - ഓള്‍ഡ് മങ്ക്‌സ്,എഡിറ്റര്‍- ദീപു ജോസഫ്,പ്രൊഡക്ഷന്‍ മാനേജര്‍- പ്രജീഷ് പ്രഭാസന്‍,പ്രാെഡക്ഷന്‍ എക്‌സീക്യൂട്ടീവ്- സന്തോഷ് ചെറുപാെയ്ക. വാര്‍ത്താ പ്രചരണം- എ എസ് ദിനേശ്.



 

പ്രധാന വാർത്തകൾ
Top