21 September Friday

‘ഡാകിനി’യെ പിടിച്ച ഉർവശി തീയേറ്റേഴ്സ്

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018


തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം ഉർവശി തീയേറ്റേഴ്സ് അവതരിപ്പിക്കുന്നു പുതിയ  സിനിമയാണ്‌  'ഡാകിനി'. ഉർവശിക്കൊപ്പം ഇത്തവണ നിർമാണത്തിനു ബി. രാകേഷിന്റെ യൂണിവേഴ്സൽ സിനിമയും കൂടെയുണ്ട് .

അരങ്ങിൽ: സൂരജ് വെഞ്ഞാറന്മൂട് , ചെമ്പൻ വിനോദ് ജോസ് , ബാലുശ്ശേരി സരസ (സുഡാനി ഫ്രം നൈജീരിയ ) ശ്രീലത ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ ) അലെൻസിർ , ഇന്ദ്രൻസ് , പോളി വത്സൻ , സേതുലക്ഷ്മി , അണിയറയിൽ  കഥ തിരക്കഥ സംവിധാനം ഒരുക്കുന്നത്‌  രാഹുൽ റിജി നായരാണ്‌. ഇത്തവണ മികച്ച സിനിമക്കുള്ള  സംസ്‌ഥാന അവാർഡ്‌ നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ  സംവിധായകനാണ്‌ രാഹുൽ.  നിർമാണം : ബി രാകേഷ് , സന്ദീപ് സേനൻ , അനീഷ് എം തോമസ് , ഛായാഗ്രഹണം : അലക്സ് പുളിക്കൽ , ചിത്രസംയോജനം : അപ്പു ഭട്ടതിരി , സംഗീതം : രാഹുൽ രാജ് , കലാസംവിധാനം : പ്രതാപ് രവീന്ദ്രൻ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, സഹസംവിധാനം: നിതിൻ മൈക്കിൾ , ചമയം : റോനെക്സ് സേവ്യർ , നിർമാണ നിർവഹണം : എസ് മുരുഗൻ ,

ജൂണിൽ ചിത്രീകരണം ആരംഭിക്കുന്ന ‘ഡാകിനി 'ഈ വർഷം അവസാനം  തീയേറ്ററുകളിൽ എത്തും ,വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ' ഡാകിനി ' വിതരണം ചെയ്യും.

പ്രധാന വാർത്തകൾ
Top