20 July Friday
ഷോര്‍ട്ട് ഫിലിംമുകള്‍ 2018 സെപ്‌തംബര്‍ 15 മുന്‍പ് അയക്കുക

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍: രണ്ടാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ ലോഗോ റിലീസ് മോഹന്‍ലാല്‍ നിര്‍വഹിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

എറണാകുളം >  ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ സംഘടിപ്പിക്കുന്ന ഫെഫ്‌ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സെക്കന്റ് എഡിഷന്റെ ഔദ്യോദിക പ്രഖ്യാപനവും ലോഗോ റിലീസും മോഹന്‍ലാല്‍ എറണാകുളത്ത് നിര്‍വ്വഹിച്ചു.

ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, സലാം ബാപ്പു എന്നിവര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ സംവിധായകന്‍ ജോഷി, ലാല്‍, ഭദ്രന്‍, രഞ്ജിത് ശങ്കര്‍, ഷാഫി, റാഫി, മേക്കാട്ടിന്‍, റോഷന്‍ ആന്‍ഡ്രൂസ്, ഷാജൂണ്‍ കാര്യാല്‍, സുന്ദര്‍ ദാസ്, ജിബു ജേക്കബ്,  സിദ്ധാര്‍ഥ് ശിവ , രേവതി എസ് വര്‍മ്മ, സുജിത് വാസുദേവ്, സോഹന്‍ സീനുലാല്‍, അരുണ്‍ ഗോപി, റോഷ്നി ദിനകര്‍, വൈ എസ് ജയസൂര്യ, ആലപ്പി അഷ്റഫ്, ജോസ് തോമസ്, സോഹന്‍ ലാല്‍, കെ കെ  ഹരിദാസ്, ജോണി ആന്റണി, ജിനു എബ്രഹാം , നേമം പുഷ്പരാജ്, അക്കു അക്ബര്‍, ഷിബു ഗംഗാധരന്‍, അനൂപ് കണ്ണന്‍,   സാജിദ് യഹിയ, വ്യാസന്‍ എടവനക്കാട്  , ടോം ഇമ്മട്ടി, അനീഷ് ഉപാസന, ഓ എസ്. ഗിരീഷ്, ബൈജുരാജ്, ജയകുമാര്‍, മുസ്തഫ തുടങ്ങി  മലയാള സിനിമയിലെ എഴുപതോളം സംവിധായകര്‍ പങ്കെടുത്തു .

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരുമാണ് ചിത്രങ്ങള്‍ കണ്ട് വിലയിരുത്തുക. മികച്ച മൂന്ന് ചിത്രങ്ങള്‍ക്ക് യഥാക്രമം ഒരു ലക്ഷം, അമ്പതിനായിരം, ഇരുപത്തി അയ്യായിരം  എന്നിങ്ങനെ പ്രൈസ് മണിയും, ഫെഫ്കയുടെ സര്‍ട്ടിഫിക്കറ്റും ശില്‍പ്പവും നല്‍കുന്നതാണ്.

ഇംഗ്ലീഷിലും ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലുമുള്ള ചിത്രങ്ങള്‍ അയക്കാവുന്നതാണ്. മലയാളം ഒഴികെയുള്ള ഭാഷാചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റില്‍ നിര്‍ബന്ധമാണ്. വിദേശ ഇന്ത്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

മികച്ച സംവിധായകന്‍, രചയിതാവ്, നടന്‍, നടി, ഛായാഗ്രാഹകന്‍, ചിത്രസംയോജകന്‍, എന്നിവര്‍ക്കും അവാര്‍ഡുകള്‍ ഉണ്ടായിരിക്കും. എന്‍ട്രികളില്‍ നിന്ന് മികച്ച ക്യാമ്പസ് ഫിലിമിന് പ്രത്യേക പുരസ്‌ക്കാരം നല്‍കുന്നതായിരിക്കും. ചിത്രത്തിന്റെ ദൈര്‍ഘ്യം 30 മിനിറ്റില്‍ കൂടരുത്. എന്‍ട്രികള്‍ 2018 സെപ്തംബര്‍ 15 മുന്‍പ് ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.fefkadirectors.com
എഫ്ബി പേജ് : www.facebook.com/fefkadu
ഇ മെയില്‍:   fefkadirectors@gmail.com
ഫോണ്‍: 0484 2408156, 2408005, 09544342226

 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top