23 July Monday

ഫഹദിന് തമിഴില്‍ തിരക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2017

ശിവകാര്‍ത്തികേയന്റെ 'വേലൈക്കാരനി'ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ഫഹദ് ഫാസില്‍, വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്ന തമിഴ്സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ദേശീയ പുരസ്കാര ജേതാവായ ത്യാഗരാജന്‍ കുമാരരാജ് സംവിധാനം ചെയ്യുന്ന 'സൂപ്പര്‍ ഡീലക്സ്' അടുത്തവര്‍ഷം ആദ്യം റിലീസ് ചെയ്യും. വിജയ് സേതുപതി, ഫഹദ് എന്നിവരടക്കമുള്ള താരനിരയുമായി മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അരവിന്ദ് സ്വാമി, ചിമ്പു, ജ്യോതിക തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. 'വേലൈക്കാരന്‍' ഡിസംബര്‍ 22ന് തിയറ്ററുകളിലെത്തും.

പ്രധാന വാർത്തകൾ
Top