24 September Monday

ബാലചന്ദ്രമേനോന്‍ ചിത്രം 'എന്നാലും ശരത്'; സസ്‌പെന്‍സുകള്‍ നിറഞ്ഞ ട്രെയിലര്‍ കാണാം

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018

കൊച്ചി > വലിയൊരിടവേളയ്ക്ക്  ശേഷം ബാലചന്ദ്രമേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്നാലും ശരത്തി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സസ്‌പെന്‍സുകള്‍ നിറഞ്ഞ ട്രെയ്‌ലര്‍, ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണെന്ന സൂചന നല്‍കുന്നു.

ക്യാംപസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ പുതുമുഖം ചാര്‍ലിയാണ് നായകനാകുന്നത്. ബാലചന്ദ്രമേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മല്ലിക സുകുമാരന്‍, സുരഭി ലക്ഷ്‌മി, മേജര്‍ രവി, ലാല്‍ ജോസ്, ജൂഡ് ആന്റണി, സിദ്ധാര്‍ഥ് ശിവ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കൃഷ്‌ണ കാല സിനിമാസിന്റെ ബാനറില്‍ ആര്‍ ഹരികുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top