14 November Wednesday

'ഈ മ യൗ' മെയ് നാലിന്

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018


അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനംചെയ്യുന്ന ചിത്രം 'ഈ മ യൗ' മെയ് നാലിന് റിലിസ് ചെയ്യും. സംവിധായകൻ ആഷിഖ് അബുവിന്റെ വിതരണ കമ്പനിയാണ് സിനിമ തിയറ്ററുകളിലെത്തിക്കുന്നത്. 'സന്തോഷത്തോടെയും അഭിമാനത്തോടെയും ലിജോയുടെ 'ഈ മ യൗ' ഞങ്ങൾ ഏറ്റടുക്കുന്ന വിവരം അറിയിക്കട്ടെ. അടുത്തമാസം നാലിന് ചിത്രം നിങ്ങളിലേക്കെത്തും' അഷിഖ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കമാണ് ഈ മ യൗ. നേരത്തേ രണ്ട് തവണ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. വിനായകൻ, ചെമ്പൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രാജേഷ് ജോർജ് കുളങ്ങരയാണ് നിർമാണം.പി എഫ് മാത്യൂസിന്റേതാണ് തിരക്കഥ.ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത്പിള്ള.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top