23 September Sunday

ഷെയ്‌നും നിമിഷയും ഒന്നിക്കുന്ന 'ഈട' ജനുവരി അഞ്ചിന്

വെബ് ഡെസ്‌ക്‌Updated: Friday Dec 29, 2017

കൊച്ചി > യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയ്‌ന്‍ നിഗവും 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' നായിക നിമിഷ സജയനും ഒന്നിക്കുന്ന 'ഈട' ജനുവരി 5ന് റിലീസ് ചെയ്യും. ചിത്രസംയോജനത്തിന് സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ  ബി അജിത്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എംബിഎ കഴിഞ്ഞു മൈസൂരിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലി ചെയ്യുന്ന ആനന്ദിന്റെയും യാദൃശ്ചികമായി പരിചയപ്പെട്ട ഐശ്വര്യയുടെയും പ്രണയത്തെ ഉത്തര മലബാറിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സിനിമ. കണ്ണൂര്‍ ഭാഷ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി, അലന്‍സിയര്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, രാജേഷ് ശര്‍മ്മ, സുധി കോപ്പ, ബാബു അന്നൂര്‍, ഷെല്ലി കിഷോര്‍, വിജയന്‍ കാരന്തൂര്‍, 'പറവ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുനിത തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യും.  മഡെല്‍റ്റ സ്റ്റുഡിയോക്കു വേണ്ടി ശര്‍മിള രാജ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ ആണ്.

  ഈടയിലെ ഗാനം
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top