18 September Tuesday

നൂറുശതമാനം പ്ലെയ്‌സ്‌മെന്റ് ഗ്യാരന്റി; പിങ്ക് ക്യാറ്റ് എഡിറ്റിംഗ് സ്‌കൂള്‍ ശ്രദ്ധേയമാകുന്നു

രശ്‌മി രാധാകൃഷ്ണന്‍Updated: Wednesday May 16, 2018

കൊച്ചി > സിനിമയുടെ സാങ്കേതികവശങ്ങള്‍ സ്‌പെഷ്യലൈസ് ചെയ്ത് പഠിപ്പിയ്ക്കുന്ന വിശ്വസനീയമായ ഫിലിം സ്‌കൂളുകള്‍ കേരളത്തില്‍ പൊതുവേ കുറവാണ്.എന്നാല്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നൂറു ശതമാനം പ്ലെയ്‌സ്‌മെന്റ് നല്‍കുന്നുവെന്ന പുതുമയുമായി വ്യത്യസ്തമാവുകയാണ് എറണാകുളത്തെ പിങ്ക് ക്യാറ്റ് ഫിലിം എഡിറ്റിംഗ് സ്‌കൂള്‍.

പ്ലെയ്‌സ്‌മെന്റ് എന്നത് വിദ്യാര്‍ത്ഥികളെ ആകര്‍ഷിയ്ക്കാനുള്ള പ്രഹസനം മാത്രമായി മാറുന്ന കാലത്ത്  പഠനത്തോടൊപ്പവും കോഴ്‌സ് കഴിഞ്ഞും സിനിമകളില്‍ അവസരങ്ങള്‍ നല്‍കി പിങ്ക് ക്യാറ്റ് വേറിട്ട് നില്‍ക്കുന്നു. കുറഞ്ഞകാലം കൊണ്ട് മലയാളസിനിമാരംഗത്ത് തങ്ങളുടെ സാന്നിദ്ധ്യം  അടയാളപ്പെടുത്തിയ രണ്ട് യുവാക്കളാണ് പിങ്ക് ക്യാറ്റ് എഡിറ്റിംഗ് സ്‌കൂളിന്റെ സാരഥികള്‍.


അടുത്ത കാലത്തിറങ്ങിയ നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ ആയ സാഗര്‍ ദാസും ക്വീന്‍ എന്ന ശ്രദ്ധേയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജെബിന്‍ ജോസഫ് ആന്റണിയുമാണ് സിനിമയിലേയ്ക്ക് പുതിയ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിയ്ക്കുന്ന ഈ സ്ഥാപനത്തിന്റെ ഉടമകള്‍. വര്‍ഷം,കെയര്‍ ഓഫ് സൈറാ ബാനു,ക്വീന്‍ തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ ആയ സാഗര്‍ മൈത്രി,മലൈവി എന്നീ സിനിമകളിലൂടെ കന്നഡ,തമിഴ് സിനിമകളിലും തന്റെ സാന്നിധ്യം അടയാളപ്പെടുത്തിക്കഴിഞ്ഞു. ഗോദ,കളിമണ്ണ്,മൈ ബോസ്,പുണ്യാളന്‍ അഗര്‍ബത്തീസ്, മോളി ആന്റി റോക്ക്‌സ്,റോമന്‍സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സ്‌പോട്ട് എഡിറ്റര്‍ ആയിരുന്നു സാഗര്‍.

ജെബിന്‍ ജോസഫ് ആന്റണി

ജെബിന്‍ ജോസഫ് ആന്റണി



കഴിഞ്ഞ വര്‍ഷം യുവാക്കള്‍ തിയേറ്റര്‍ വിജയമാക്കിയ ക്വീന്‍ എന്ന പുതുമുഖ ചിത്രത്തിന്റെ എഴുത്തുകാരനാണ് ജെബിന്‍ ജോസഫ് ആന്റണി.പ്രതിഭയുള്ള പുതിയ ആളുകളെ  കണ്ടെത്തി മികച്ച പരിശീലനം നല്‍കി അവരെ അര്‍ഹിയ്ക്കുന്ന അവസരങ്ങളിലെയ്ക്ക് എത്തിയ്ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന്  ഇവര്‍ പറയുന്നു.കഴിവുണ്ടായിട്ടും അര്‍ഹിയ്ക്കുന്ന അവസരങ്ങളിലേയ്ക്ക് എത്തിപ്പെടാനാവാതെ അറിയപ്പെടാതെ പോയ പല പ്രതിഭകളെയും തങ്ങളുടെ സിനിമാവഴികളില്‍ കണ്ട് ശീലിച്ച ഇവര്‍ ഇനി വരുന്നവര്‍ക്ക് തങ്ങളുടെ സ്ഥാപനം ഒരു മികച്ച വഴികാട്ടിയായി മാറുമെന്ന് ഉറച്ച് വിശ്വസിയ്ക്കുന്നു.

ആറു സീറ്റുകള്‍ മാത്രമാണ് ഓരോ ബാച്ചിലും ഉള്ളത്.ആറുപേര്‍ക്കും സിനിമയില്‍ അവസരങ്ങള്‍ ഉറപ്പ് നല്‍കുന്നുണ്ട്.പിങ്ക് ക്യാറ്റിന്റെ പതിനൊന്നാമത്തെ ബാച്ചിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ച് കഴിഞ്ഞു.കഴിഞ്ഞ  ബാച്ചിലെ  വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ത്തന്നെ നാലോളം സിനിമകളുടെ ഭാഗമായിക്കഴിഞ്ഞു. ആലുവയിലാണ് പിങ്ക് ക്യാറ്റ് ഫിലിം സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.


 

പ്രധാന വാർത്തകൾ
Top