21 May Monday

അനുരാഗ് ചിത്രത്തിൽ ദുൽഖറില്ല

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018


അനുരാഗ് കശ്യപിന്റെ 'മൻമർസിയാനി'ൽ ദുൽഖർ സൽമാനു പകരം അഭിഷേക് ബച്ചൻ നായകനാകും. ത്രികോണ പ്രണയകഥയിൽ ആദ്യം ദുൽഖറിനെ നായകനായി തീരുമാനിച്ചെങ്കിലും പിന്നീട് അഭിഷേക് ബച്ചനെ പകരംവയ്ക്കുകയായിരുന്നു. തപ്‌സീ പന്നു, വിക്കി കൗശൽ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇതേസമയം, ദുൽഖറിന്റെ ആദ്യ ഹിന്ദിചിത്രം 'കർവാൻ' റിലീസിന് ഒരുങ്ങുകയാണ്. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇർഫാൻ ഖാനും മിഥില പൽക്കറുമാണ് പ്രധാന റോളുകളിൽ എത്തുന്നത്. റോണി സ്‌ക്രൂവാലയാണ് ചിത്രം നിർമിക്കുന്നത്. കർവാൻ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top