Top
19
Tuesday, December 2017
About UsE-Paper

ദുല്‍ഖറിനെ വിടാതെ ബോളിവുഡ്; അടുത്ത ചിത്രം അനുരാഗ് കശ്യപിനൊപ്പം

Monday Dec 4, 2017
വെബ് ഡെസ്‌ക്‌

കൊച്ചി >  ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റം ആരാധകര്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്ത വാര്‍ത്തയായിരുന്നു. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന 'കാര്‍വാന്‍' ആണ് ദുല്‍ഖറിന്റെ അരങ്ങേറ്റ ഹിന്ദി ചിത്രം. എന്നാല്‍ 2018 ലെ ദുല്‍ഖര്‍ അഭിനയിക്കുന്ന ആദ്യ ചിത്രവും ഹിന്ദിയിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖറെത്തുക.

'മന്‍മാര്‍സിയാന്‍'എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ താപ്‌സി പന്നുവും വിക്കി കൗശാലുമാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ത്രികോണ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍  ആരംഭിക്കും. 2015 ല്‍ പ്രഖ്യാപിച്ച ചിത്രമായിരുന്നു മന്‍മാര്‍സിയാന്‍. ആനന്ദ് എല്‍ റായ് ആണ് നിര്‍മാണം.

മലയാളത്തിലും തമിഴിലും തന്റേതായ ആരാധകരെ നേടിയെടുത്ത ദുല്‍ഖര്‍ സല്‍മാനും ബോളിവുഡില്‍ തന്റേതായ സംവിധാന ശൈലി പിന്തുടരുന്ന അനുരാഗ് കശ്യപും ഒരുമിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.