19 November Monday

ഇതാണ് ലെഫ്. കേണല്‍ രുദ്ര രാമചന്ദ്രന്‍; ആരാധകര്‍ക്ക് ആവേശമാക്കാന്‍ സോലോയുടെ ടീസര്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 12, 2017

ആരാധകരുടെ മനം നിറയ്ക്കാനുള്ളതൊക്കെ ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ട് ദുല്‍ഖര്‍ ചിത്രം സോലോയുടെ ടീസര്‍ പുറത്തിറങ്ങി. ടീസറില്‍ ലെഫ്. കേണല്‍ രുദ്ര രാമചന്ദ്രന്‍ ആയാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. നായിക ആര്‍തി വെങ്കിടേഷാണ് 1.21 മിനുട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍ ദുല്‍ഖറിനൊപ്പമുള്ളത്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ തമിഴ് ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രണയവും പ്രതികാരവും പ്രൊഫഷനും ഒരു പോലെ ഉള്‍പ്പെടുത്തിയതാണ് ടീസര്‍.

മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരാണ് സോലോയുടെ സംവിധായകന്‍. ചിത്രത്തില്‍ ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദുല്‍ഖറിന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമായിരിക്കും സോലോയിലേതെന്ന് ബിജോയ് നമ്പ്യാര്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top