21 September Friday

തൊണ്ടി മുതലിനായുള്ള ഓട്ടം കാണാം.. ദൃസാക്ഷിയും തൊണ്ടിമുതലും മെയ്ക്കിംഗ് വാഡിയോ പുറത്ത് വിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017

സാധരണക്കാരായ മനുഷ്യരുടെ ജീവിതവശങ്ങള്‍ വളരെ സൂക്ഷമായി ചിത്രീകരിച്ച് കയ്യടിവാങ്ങിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. ദിലീഷ് പോത്തന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ദൃസാക്ഷിയും തൊണ്ടിമുതലും മെയ്ക്കിങ്ങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ 25 ഓളം യഥാര്‍ഥ പൊലീസുകാരും അഭിനയിച്ചിട്ടുണ്ട്.


സജീവ് പാഴൂരിന്റെ തിരക്കഥയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രാജീവ് രവിയാണ്. സംഗീതം ബിജിബാല്‍. തിരക്കഥാകൃത്ത് ശ്യം പുഷ്‌കര്‍ ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഹേഷിന്റെ പ്രതികാരം, ദൃസാക്ഷിയും തൊണ്ടിമുതലും എന്നീ രണ്ടു ചിത്രങ്ങളിലൂടെ മാത്രം മലയാളത്തിന്റെ റിയലിസറ്റിക് സംവിധായകനെന്ന പേര് ഉറപ്പിക്കുകയാണ് ദിലീഷ് പോത്തന്‍.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top