21 November Wednesday

മോഹന്‍ലാല്‍ - രഞ്ജിത്ത് ചിത്രം 'ഡ്രാമ'യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം; ടീസര്‍ നാളെ രാവിലെ പത്തിന്

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018

കൊച്ചി > മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം  മോഹന്‍ലാല്‍ - രഞ്ജിത്ത് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ചിത്രം 'ഡ്രാമ'യുടെ  ടീസര്‍ നാളെ പുറത്തിറങ്ങും. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ ടീസര്‍  നാളെ രാവിലെ പത്തിന് പുറത്ത് വിടുമെന്നാണ് പുതിയ വിവരം.

രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ലണ്ടന്‍ ആണ്. കനിഹ, കോമള്‍ ശര്‍മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ സംവിധായകരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് പ്രശാന്ത് നാരായണന്‍.വര്‍ണചിത്ര ഗുഡ്ലൈന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിലിപാഡ് മോഷന്‍ പിക്‌ചേ‌‌ഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top