20 September Thursday

‘മൈ സ‌്റ്റോറി’യ‌്ക്കെതിരെ വ്യാജ പ്രചാരണമെന്ന‌് സംവിധായിക റോഷ്‌നി ദിനകർ

സ്വന്തം ലേഖകൻUpdated: Monday Jul 9, 2018

കൊച്ചി > പൃഥ്വിരാജ് ﹣പാർവതി ചിത്രമായ ‘മൈ സ്റ്റോറി’ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ആസൂത്രിതമായി വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി സംവിധായിക റോഷ്‌നി ദിനകർ. നായികയായ പാർവതിയുടെ പൊതുവിഷയങ്ങളിലെ നിലപാടുകളോടുള്ള എതിർപ്പ് മൂലം സിനിമയെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാർവതിയുടെ അഭിനയത്തെക്കുറിച്ചും മോശമായ പ്രചാരമാണ‌് നടത്തുന്നത‌്. ട്രെയിലർ വരെ ഓൺലൈനിൽനിന്ന‌് നീക്കി. സിനിമയുടെ പാട്ട‌് ഇറങ്ങിയതു മുതൽ ആക്രമണം തുടങ്ങി. വലിയ പ്രതിസന്ധികൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് മൈ സ്റ്റോറി തീയേറ്ററുകളിലെത്തിയത്. എന്നാൽ, കുടുംബത്തോടൊപ്പം കാണാൻ കഴിയാത്ത മോശമായ സിനിമയാണിതെന്നും മറ്റുമുള്ള വ്യാജപ്രചരണങ്ങൾ ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്നു. പൃഥ്വിരാജോ പാർവതിയോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. വിഷയം ഡബ്ല്യുസിസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട‌്. ബംഗളുരുവിൽ സൈബർ സെല്ലിലും ഫെഫ്കയിലും പരാതി നൽകി.  വ്യാജ പ്രചാരണങ്ങൾക്കിടയിലും സിനിമയ‌്ക്ക‌് നല്ല റേറ്റിങ‌് ലഭിക്കുന്നുണ്ടെന്നും  താൻ ഒരു സംഘടനയിലും അംഗമല്ലെന്നും റോഷ്‌നി ദിനകർ പറഞ്ഞു.  കോസ്റ്റ്യൂം ഡിസൈനർ കൂടിയായ റോഷ്‌നി ആദ്യമായി നിർമിച്ച് സംവിധാനം ചെയ്ത ചിത്രം മൂന്ന‌് ദിവസംമുമ്പാണ‌് പുറത്തിറങ്ങിയത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top