Top
24
Friday, November 2017
About UsE-Paper

'ദളപതി 62'; വിജയ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളി ഗിരീഷ് ഗംഗാധരന്‍

Thursday Oct 26, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > തമിഴ് നടന്‍മാരില്‍ മലയാളികള്‍ക്ക് ഏറെ സ്വീകാര്യനായ നടനാണ് വിജയ്. വിജയ് ചിത്രങ്ങള്‍ക്കുള്ള സ്വീകാര്യത അതിനുദാഹരണമാണ്. വളരെ ചുരുക്കം ചിത്രങ്ങള്‍ മാത്രമെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ട സംവിധായകനാണ് എ ആര്‍ മുരുഗദോസ്. അതുകൊണ്ട് തന്നെ മുരുഗദോസ് വിജയ് ടീമിന്റെ ചിത്രങ്ങള്‍ ഓരോ പ്രേക്ഷകനും ആവേശം കൊള്ളിക്കുന്നവയാണ്. കത്തിയും തുപ്പാക്കിയും ഇവയ്ക്കുദഹരണമാണ്.ആറ്റ്‌ലി ചിത്രം മെര്‍സലിനു ശേഷം,  ദളപതി 62 എന്ന ചിത്രത്തില്‍ മുരുഗദോസ് വിജയ് ടീം വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മലയാളി സിനിമാട്ടോഗ്രാഫര്‍ ഗിരീഷ് ഗംഗാധരന്‍ ആണ്.  വിജയ് തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ഗീരീഷ് ഗംഗാധരന്റെ ഫോട്ടോ സഹിതമാണ് ട്വിറ്ററില്‍ വിജയുടെ ട്വീറ്റ്. സാമൂഹ്യ മാധ്യമങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് ഈ വാര്‍ത്ത സ്വീകരിച്ചത്.



ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലൂടെയാണ് ഗിരീഷ് സിനിമയിലെത്തുന്നത്. ആദ്യ ചിത്രത്തിലെ ഫ്രെയിമുകള്‍ തന്നെ ഗീരിഷിന് ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഗപ്പി, കലി തുടങ്ങിയ ചിത്രങ്ങളിലും മികവു പുലര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ കേരള സ്റ്റേറ്റ് അവാര്‍ഡുകളില്‍ ഗിരീഷ് ഛായാഗ്രഹണം നിര്‍വഹിച്ച ഗപ്പിക്കു അദ്ദേഹത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു.  അങ്കമാലി ഡയറീസിലെ ക്യാമറയാണ് ഗിരീഷിന്റെ കഴിവിനെ അടയാളപ്പെടിത്തിയത്. ചിത്രത്തിലെ മിനിട്ടുകള്‍ നീളുന്ന സിംഗിള്‍ ഷോട്ടുകള്‍ സിനിമാലോകത്തിന് പുത്തന്‍ അനുഭവമായിരുന്നു. ഈ ചിത്രങ്ങളിലെ പ്രകടനം തന്നെയാണ് അന്യഭാഷകളില്‍ നിന്നും അവസരങ്ങള്‍ ഗിരീഷിനെ തേടിയെത്താന്‍ കാരണം. നിലവില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന നിവിന്‍ ചിത്രം ഹേയ് ജുഡിലാണ് ഗിരീഷ് ക്യാമറ ചലിപ്പിക്കുന്നത്.
 

Related News

കൂടുതൽ വാർത്തകൾ »