14 December Friday

രണ്ടാമൂഴം: കേസ് ആർബിട്രേറ്റർക്ക‌് വിടണമെന്ന ആവശ്യം കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Nov 17, 2018

കോഴിക്കോട‌്  > വിഖ്യാത നോവലായ ‘രണ്ടാമൂഴ’ത്തിന്റെ സിനിമാ തിരക്കഥ തിരികെ ലഭിക്കണമെന്ന എം ടി വാസുദേവൻ നായരുടെ ആവശ്യം ആർബിട്രേറ്റർക്ക‌് (മധ്യസ്ഥൻ) വിടണമെന്ന ആവശ്യം കോടതി തള്ളി.  കോഴിക്കോട‌് അഡീഷണൽ മുൻസിഫ‌് (ഒന്ന‌്) കോടതിയുടേതാണ് ഉത്തരവ്. കരാറിൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും സിനിമാ ചിത്രീകരണം തുടങ്ങാതിരുന്നതിനെ തുടർന്നാണ‌്  സംവിധായകൻ വി എ ശ്രീകുമാർ മേനോനെ എതിർകക്ഷിയാക്കി എം ടി കോടതിയിൽ ഹർജി  നൽകിയത‌്.

ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായാൽ ആർബിട്രേഷനിലൂടെ പ്രശ‌്നം പരിഹരിക്കാമെന്ന‌് കരാറിലുണ്ടെന്ന‌് ശ്രീകുമാർ മേനോനുവേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകൻ പി ടി മോഹൻകുമാർ വാദിച്ചിരുന്നു.എന്നാല്‍ കരാർതന്നെ റദ്ദായ സ്ഥിതിക്ക‌് ആർബിട്രേറ്റർക്ക‌് വിടേണ്ട കാര്യമില്ലെന്ന‌് എം ടിയുടെ അഭിഭാഷകനായ എം എസ‌് നാരായണൻ വാദിച്ചത്. കേസ് വീണ്ടും ഡിസംബര്‍ ഏഴിന് പരിഗണിയ്ക്കും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top