സിഐഎ മേയ് അഞ്ചിനെത്തും

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിഐഎ (കോമ്രേഡ് ഇന്‍ അമേരിക്ക) മേയ് അഞ്ചിന് റിലീസ് ചെയ്യും. നേരത്തെ ഏപ്രില്‍ അവസാനം ചിത്രം തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിച്ചത്.
പുതുമുഖം കാര്‍ത്തിക മുരളീധരന്‍ നായികയാകുന്ന ചിത്രത്തില്‍ സൌബിന്‍ ഷാഹിര്‍, ജിനു ജോസഫ്, ജോണ്‍ വിജയ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തില്‍ അജി മാത്യൂ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.
ബിജോയ് നമ്പ്യാര്‍ തമിഴിലും മലയാളത്തിലും ഒരുക്കുന്ന സോളോ, ലാല്‍ജോസിന്റെ ഒരു ഭയങ്കര കാമുകന്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇനി റിലീസ് ആകാനുള്ള ദുല്‍ഖര്‍ ചിത്രങ്ങള്‍.










0 comments