26 September Wednesday

ചിപ്പി തിയറ്ററുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 7, 2017

പൊതുവിദ്യാഭ്യാസ സംരക്ഷണം പ്രമേയമാക്കുന്ന 'ചിപ്പി'യുടെ ചിത്രീകരണം തലശേരിയിലും പരിസരങ്ങളിലും പൂര്‍ത്തിയായി. ഇത് കുട്ടികളുടെ സിനിമയല്ല രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുംവേണ്ടിയുള്ളതാണെന്ന് സംവിധായകന്‍ പ്രദീപ് ചൊക്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിനീഷ് പാലയാടാണ് തിരക്കഥ. ഛായാഗ്രഹണം ജലീല്‍ ബാദുഷ്. രമേശ് കാവിലിന്റെ വരികള്‍ക്ക്്് സച്ചിന്‍ ബാലു, റോഷന്‍ അരശ് എന്നിവര്‍ സംഗീതം പകര്‍ന്നു. ഫിലിം ഫിനിറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി എസ് ബാബുവാണ് നിര്‍മാണം. മണികണ്ഠന്‍, ജോയ് മാത്യു, സലിം കുമാര്‍, ഇന്നസെന്റ്, ഇന്ദ്രന്‍സ്, വിജിലേഷ്, ശ്രീജിത്ത്്്, ശിവദാസ് മട്ടന്നൂര്‍, സി വി ദേവ്, സുശീല്‍കുമാര്‍, സൃന്ത, ശ്രുതി മേനോന്‍, സുരഭി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ബാല താരങ്ങളായി അജ്മല്‍, അജിന്‍ ഷാജി, അദ്വൈത്, അമല്‍ ദേവ്, അശ്വജിത്ത്്് ദേവപ്രഭ, ശിവാനി, സ്വാതി, തന്‍ഹ തബസ് എന്നിവര്‍. 

പ്രധാന വാർത്തകൾ
Top