Top
19
Tuesday, December 2017
About UsE-Paper

ദീപികക്ക് പിന്തുണ നല്‍കില്ല; പത്മാവതി വിഷയത്തില്‍ ബോളിവുഡിനൊപ്പം നില്‍ക്കില്ലെന്ന് വ്യക്തമാക്കി കങ്കണ

Monday Dec 4, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍  ചിത്രത്തിന് പൂര്‍ണ പിന്തുണയായിരുന്നു ബോളിവുഡില്‍ നിന്നും ലഭിക്കുകയാണ്ടായത്. പരസ്യമായി തന്നെ പലരും പത്മാവതിയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഇവിടേയും ചില പ്രശ്‌നങ്ങള്‍ രൂപപ്പെടുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌. സിനിമയിലെ നായിക ദീപിക പദുകോണിന് താന്‍ പിന്തുണ നല്‍കില്ലെന്ന് പ്രശസ്‌ത നടി കങ്കണ പറഞ്ഞതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

 ദീപികയ്ക്കുവേണ്ടി ബോളിവുഡ്‌ താരങ്ങള്‍ ഒന്നിച്ച് ഒപ്പിട്ട് ഒരു നിവേദനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒപ്പിടില്ല എന്ന് കങ്കണ ഉറപ്പിച്ചു പറയുകയായിരുന്നു. കങ്കണയും ദീപികയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ പരസ്യമാക്കുകയാണ് പുതിയ സംഭവം. ഹൃത്വിക് റോഷനുമായുണ്ടായ പ്രശ്‌നത്തില്‍ കങ്കണക്ക്‌ദീപിക പിന്തുണ നല്‍കിയിരുന്നില്ല. ഇതാണ് പത്മാവതി വിഷയത്തില്‍ദീപികയെ പിന്തുണക്കാന്‍ കങ്കണ തയ്യാറാകാതിരുന്നതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍

 

Related News

കൂടുതൽ വാർത്തകൾ »